KOYILANDY DIARY.COM

The Perfect News Portal

മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും നടത്തി

കൊയിലാണ്ടി: മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. മെയ് 5 നു കാലത്തു 10 മണിക്ക് ചെങ്ങോട്ടുകാവിലെ പ്രശസ്തമായ പുക്കാളേരി ഗ്രൗണ്ടിൽ പ്രശസ്ത കവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ് ആഘോഷപരിപാടി ഉദ്ഘാടനം നിർവഹിച്ചു. 
അസോസിയേഷൻ പ്രസിഡണ്ട് ശ്രീസുതൻ പുതുക്കോടൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനും കാരുണ്യാ ഉപദേശക സമിതി ചെയർമാനുമായ പുതുക്കുടി ശ്രീധരൻ മാസ്റ്റർ, മുൻ പ്രസിഡണ്ട് രാധൻ പൂളായി, ട്രഷറർ ദാസൻ താഴത്തയിൽ, ശ്രീജനൻ കോതേരി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനോടനുബന്ധിച്ചു ശ്രീജനൻ കോതേരി യുടെ ” പാറവയൽ വരമ്പിലൂടെ ഒരു യാത്ര “എന്ന സ്മരണികയുടെ പ്രകാശന കർമവും നിർവഹിച്ചു. കാരുണ്യാ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും തുടർന്നുള്ള ഗാനമേളയും മാറ്റുകൂട്ടി. സെക്രട്ടറി സുന്ദരൻ കണിയാങ്കണ്ടി സ്വാഗതവും പ്രേമാനന്ദൻ ചിത്തിര നന്ദിയും പ്രകാശിപ്പിച്ചു. 
Share news