KOYILANDY DIARY.COM

The Perfect News Portal

മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം ലോക സ്ട്രോക് ഡേ ആചരിച്ചു

തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നാലാം വാർഡ് സാനിറ്റേഷൻ സമിതിയുടെയും നേതൃത്വത്തിൽ ലോക സ്ട്രോക് ഡേ ആചരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിബിഷ എം ഉൽഘാടനം ചെയ്തു. പരിപാടിയിൽ ജെഎച്ച്ഐ പ്രകാശൻ പക്ഷാഘാതം അഥവാ സ്ട്രോക്ക് തടയുന്നതിനും ചികിൽസിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനുമുള്ള ക്ലാസ്സ് നൽകി.
തൊഴിലിട പരിശോധനയും നടത്തി. ആശാവർക്കർ അനിത, ടി ദീപിക സിസ്റ്റർ സാനിറ്റേഷൻ അംഗം മനോജ് തില്ലേരിഎന്നിവർ നേതൃത്വം നൽകി. മേറ്റ് മാരായ രാഗി സജീവൻ സ്വാഗതവും രമ്യ മനോജ് നന്ദിയും പറഞ്ഞു.
Share news