KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പൊയിൽക്കാവ് സ്കൂളിൽ മഹാത്മാഗാന്ധി സേവാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണിക്കാണ് ക്യാമ്പ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരി നാട്ടിലാകെ പടർന്ന് പിടിച്ചപ്പോൾ വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന നിരാശ്രയരായ രോഗികൾക്കും ബന്ധുക്കൾക്കും മൂന്ന് നേരവും ഭക്ഷണമെത്തിച്ച് മാസങ്ങളോളം ആശ്വാസമേകിയ ഒരു കൂട്ടായ്മയാണ്  മഹാത്മാഗാന്ധി സേവാഗ്രാം. കോവിഡ് കാലശേഷവും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സേവാഗ്രാം നമ്മുടെ സമൂഹത്തിൽ സജീവമാണ്.
പല വിധ രോഗങ്ങളാൽ ജനങ്ങൾ പ്രയാസമനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്തുകയും ശരിയായ ചികിത്സ ലഭിക്കുകയും ചെയ്താൽ ഭാവിയിലുണ്ടാവുന്ന ഒട്ടനവധി പ്രയാസങ്ങളെ ഒഴിവാക്കാൻ കഴിയും. മഹാത്മാഗാന്ധി സേവാഗ്രാം അതിനുള്ള അവസരം ജനങ്ങൾക്കായി ഒരുക്കുകയാണ്. 
ആസ്റ്റർ മിംമ്സ് ഹോസ്പിറ്റൽ കോഴിക്കോട്, ആഞ്ജനേയ ഡൻ്റൽ കോളേജ് (MMC) ഉള്ള്യേരി, തണൽ ചേമഞ്ചേരി, CH സെൻ്റർ കൊയിലാണ്ടി, CIPLA breath free  എന്നിവിടങ്ങളിൽ നിന്നായി വിദഗ്ദ ഡോക്ടർമാരടക്കം 50 ഓളം ആരോഗ്യ പ്രവർത്തകരും മറ്റ് അനുബന്ധ സംവിധാനങ്ങളും
  •  ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഗൈനക്കോളജി, ഒഫ്താൽമോളജി (നേത്രരോഗം), വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ.
  •  ലബോറട്ടറി സൗകര്യം: BP ഷുഗർ പരിശോധനകൾ എല്ലാവർക്കും. കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് കൊളസ്റ്ററോൾ HBAI C പരിശോധനകൾ
  • വൃക്ക രോഗ നിർണ്ണയം – 300 പേർക്ക്
  •  ദന്ത പരിശോധന, ദന്ത പരിചരണം, പല്ല് ക്ലീനിംഗ്, പല്ല് അടയ്ക്കൽ
  •  ശ്വാസകോശ രോഗങ്ങൾ നിർണ്ണയിക്കാനുള്ള സ്പൈറോ മെട്രി (PFT) ടെസ്റ്റ്
  •  രക്തഗ്രൂപ്പ് നിർണ്ണയം
  • ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു
For booking
9605 372 995 , 8086 991 433
9539 199 957 , 9961 272 738
8075 518 857
Share news