KOYILANDY DIARY.COM

The Perfect News Portal

മെഗാ ചിത്രരചന മത്സരം ‘സ്നേഹചിത്രം’ കോതമംഗലം ജി എൽ പി സ്കൂളിൽ നടന്നു

കൊയിലാണ്ടി കെഎസ്ടിഎ സബ്ജില്ലാ 34-ാം സമ്മേളനത്തോടനുബന്ധിച്ച് സിദ്ദിഖ് മാസ്റ്റർ രാജീവൻ മാസ്റ്റർ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ചിത്രരചന മത്സരം ‘സ്നേഹചിത്രം’ കോതമംഗലം ജി എൽ പി സ്കൂളിൽ നടന്നു. കെജി, എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മിക്സഡ് മീഡിയ പെയിൻറിങ് മത്സരത്തിൽ 400 ലധികം ചിത്രകാരന്മാർ മാറ്റുരച്ചു.
ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സബ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഈ മെഗാ ചിത്രരചന മത്സരത്തിൽ പങ്കു ചേർന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രശംസാപത്രങ്ങൾ വിതരണം ചെയ്തു.
Share news