KOYILANDY DIARY.COM

The Perfect News Portal

വൈദ്യശാസ്‌ത്ര നൊബേൽ രണ്ടുപേർക്ക്; നേട്ടം കോവിഡ് വാക്‌സിൻ കണ്ടെത്തലിലെ സംഭാവനയ്‌ക്ക്‌

സ്റ്റോക്ഹോം: 2023ലെ വൈദ്യശാസ്‍ത്ര നൊബേൽ രണ്ടുപേർക്ക്. കാറ്റലിൻ കാരിക്കോയ്ക്കും ഡ്രൂ വൈസ്മാനുമാണ് പുരസ്കാരം. കോവിഡ് 19നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച കണ്ടെത്തലുകൾക്കാണ് നൊബേൽ.

ഹംഗറിയിലെ സഗാൻ സർവകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിൻ കരീക്കോ. വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയുമാണ് കാരിക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെ‌യ്സ്മാൻ. ഡിസംബർ 10 ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ പുരസ്കാരം നൽകും.

Share news