പുളിയഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് ഔഷധ സസ്യങ്ങൾ നൽകി

കൊയിലാണ്ടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഎംഎഐ കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് ഔഷധ സസ്യങ്ങൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഏറ്റുവാങ്ങി. എഎംഎഐ കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് ഡോ. ശശി കീഴറ്റുപുറത്തു, സെക്രട്ടറി ഡോ. ആതിര കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ബി.ജി, ഡോ. അശ്വതി എന്നിവർ പങ്കെടുത്തു.
