പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ സുരക്ഷ പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജിലെ കഴിഞ്ഞ 30 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപുലമായി സംഘടിപ്പിച്ചു. കോളജ് അങ്കണത്തിൽ വെച്ചു നടന്ന പരിപാടി കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. കോളജ് പ്രിൻസിപ്പൽ സുജേഷ് സിപി അധ്യക്ഷത വഹിച്ചു.

അലൂമിനിയം അസോസിയേഷൻ സെക്രട്ടറി പവിത കെ എം സ്വാഗതം പറഞ്ഞു. പ്രശാന്ത് വി ജി, ഷാജി മാരാംവീട്ടിൽ , ഹ്യദ്യ ജി , പി ടി എ വൈസ് പ്രസിഡണ്ട് കബീർ സലാല, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് കൊല്ലം സുരക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന് അലൂമിനി അസോസിയേഷൻ സംഭാവനയായി മെഡിക്കൽ ഉപകരണങ്ങൾ എം.എൽ.എ കൈമാറി.അഡ്വ അമൽ കൃഷ്ണ ചടങ്ങിന് നന്ദി പറഞ്ഞു.

