KOYILANDY DIARY.COM

The Perfect News Portal

സംസ്കാര പാലിയേറ്റീവ് കെയർ നമ്പ്രത്ത്കരക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന ജിയേഷ് BN ൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ SVASS 92-95 വർഷത്തെ വിദ്യാർഥികൾ സംസ്കാര പാലിയേറ്റീവ് കെയർ നമ്പ്രത്ത്കരക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിലും നാടിൻ്റെ പൊതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ക്രിയാത്മകമായ ഇടപെടൽ നടത്തിയ ജിയേഷിൻ്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

നാടിൻ്റെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി കണ്ട് അതിൻ്റെ പരിഹാരത്തിനായി അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ് ജിയേഷ് എന്നും സുഹൃത്തുക്കൾ അനുസ്മരിച്ചു.  രോഗാവസ്ഥയിൽ ജിയേഷിനെ പരിചരിച്ച സംസ്കാര പാലിയേറ്റീവ് കെയർ നമ്പ്രത്ത്കരക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിക്കൊണ്ട് പ്രിയ സുഹൃത്തിൻ്റെ ഓർമ്മ പുതുക്കാൻ വേണ്ടി ഒത്തുചേർന്ന യോഗത്തിൽ സംസ്കാര പാലിയേറ്റീവ് കൺവീനർ മൊയ്തീൻ മാസ്റ്റർ, ചെയർമാൻ ശങ്കരൻ മാസ്റ്റർ, ട്രഷറർ അരുൺ, കവിത, ശാന്ത. ജിയേഷിന്റെ സുഹൃത്തുക്കളായ രഞ്ജിത് നിഹാര, നിധീഷ്, ഷാജു, ബിനീഷ്, ദേവാനന്ദ്, ഉനൈസ് എന്നിവർ സംസാരിച്ചു. 

Share news