KOYILANDY DIARY.COM

The Perfect News Portal

മാധ്യമങ്ങൾ ഭാവന സൃഷ്‌ടിയിൽ കഥകൾ മെനയുന്നു: സിപിഐ(എം)

തൃശൂർ: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തെ സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ് സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. ‘ഒറ്റുകാരാകരുതെന്ന് സംസ്ഥാന സെക്രട്ടറി ജില്ലാ നേതാക്കളെ താക്കീത് ചെയ്‌തു’ എന്ന് പല മാധ്യമങ്ങളിലും വാർത്തയായി വന്നിരിക്കുന്നു. ഇത് കഥകൾ മെനയുന്നവരുടെ  ഭാവനാസൃഷ്‌ടി മാത്രമാണ്.

സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയോ നേതാക്കൾ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ വാർത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാധ്യമ പ്രവണതകളുടെ ഭാഗമാണ്. കോൺഗ്രസ്‌ – ബിജെപി പാർടികളുടെയും കേന്ദ്ര ഏജൻസികളുടെയും കടന്നാക്രമണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുന്നതിന് എടുക്കേണ്ട കാര്യങ്ങൾ മാത്രമാണ് സെക്രട്ടേറിയേറ്റ് ചർച്ച ചെയ്‌തത്. ജനകീയ ക്യാമ്പയിന് പാർടി രൂപം നൽകുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഏതോ കേന്ദ്രം ഉൽപ്പാദിപ്പിച്ച തെറ്റായ ആശയം വാർത്തയായി നൽകിയ നടപടി അനുചിതമാണെന്നും സെക്രട്ടേറിയറ്റ് കുറിപ്പിൽ പറഞ്ഞു.

Share news