മെഡി. ഉപകരണവ്യവസായം കേരളത്തിന് അനുയോജ്യം; മന്ത്രി പി രാജീവ്
കൊച്ചി: മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളിലൊന്നാണെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ കെഎസ്ഐഡിസി സംഘടിപ്പിച്ച മെഡിക്കൽ ഉപകരണ, ബയോടെക്നോളജി വ്യവസായമേഖലകളിലെ പ്രതിനിധികളുമായുള്ള റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം കേരള ലൈഫ് സയൻസ് പാർക്ക്, വെള്ളൂരിലെ കേരള റബർ പാർക്ക് എന്നിവ മെഡിക്കൽ ഉപകരണവ്യവസായത്തിന് മികച്ച പിന്തുണ നൽകും. റബർ പാർക്കിന്റെ നിർമാണം വേഗത്തിലാണെന്നും പാർക്കിലെ സ്ഥലം പാട്ടത്തിന് നൽകുന്ന പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് (കെഎൽഐപി) സിഇഒ ഡോ. കെ എസ് പ്രവീൺ, സീനിയർ മാനേജർ ഡോ. സുനിത ചന്ദ്രൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ തുടങ്ങിയവരും പങ്കെടുത്തു.

