മാത്യൂ കുഴൽനാടൻ ശല്യാക്കാരനായ വ്യവഹാരി; കവല പ്രസംഗം കോടതിയിൽ തെളിവാകില്ല: ഇ പി ജയരാജൻ

തിരുവനന്തപുരം: മാത്യൂ കുഴൽനാടൻ ശല്യാക്കാരനായ വ്യവഹാരിയാണെന്നും കവല പ്രസംഗം കോടതിയിൽ തെളിവാകില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. “മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്. എന്നാൽ തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല ” ഇ പി പറഞ്ഞു.

കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചതാണ് പാളിപ്പോയത്. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. കുഴൽനാടൻ. നിയമസഭാ പ്രസംഗത്തിന്‍റെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും എംഎൽഎ സ്ഥാനം രാജി വയ്ക്കണം എന്നും ഇ പി ആവശ്യപ്പെട്ടു.

