അർജൻ്റീനയിലെ ഫുട്ബോൾ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ ലിനോ എന്നിവർ കൊയിലാണ്ടിയിൽ

കൊയിലാണ്ടിയിലെ ഫുട്ബോൾ പരിശീലനം അടുത്തറിയാനും മനസ്സിലാക്കാനും പഴയകാല ഫുട്ബോൾ താരങ്ങളുമായി കൂടിക്കാഴ്ച നടത്താനും മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ് ഫുട്‌ബോൾ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ ലിനോ എന്നിവർ കൊയിലാണ്ടിയിൽ എത്തി. സ്റ്റേഡിയം പരിസരത്ത് വെറ്ററൻസ് ഫുട്ബോൾ താരങ്ങൾ സ്വീകരിച്ചു.
.

.
മുൻ താരങ്ങളായ എൽ. എസ്. ഋഷി ദാസ്, കെ. ടി. വിനോദ് കുമാർ, ബാബു, ഗോപി, ബ്രിജേഷ് എന്നിവരും കൂടികാഴ്ച നടത്തി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ചാലഞ്ചേഴ്സ് ഫുട്ബോൾ ക്ലബ്ബാണ് അർജന്റീന ജൂനിയർ ക്ലബ്ബുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നത് ഇതിന്റെ പ്രവർത്തനത്തിനായാണ് കോച്ചസ് എത്തിയത്.
.

.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിക്കാനും പരിശീലനങ്ങൾ വിലയിരുത്താനുമാണ് ഫുട്ബോൾ അക്കാദമികളും ക്ലബ്ബുകളും സന്ദർശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇവർ കൊയിലാണ്ടിയിൽ എത്തിയത്.
