മസ്ജിദുൽ ഫദലിയ ഉത്ഘാടനം നിർവഹിച്ചു
ചേമഞ്ചേരി: പതിറ്റാണ്ടുകൾ പഴക്കമുള്ള പൂക്കാട് ടൗണിൽ സ്ഥാപിതമായ
നിസ്കാരപ്പള്ളിയിൽ വീണ്ടും ജുമാ നമസ്കാരം ആരംഭിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതായിരുന്നു. പുതുതായി നിർമിച്ച മസ്ജിദുൽ ഫദലിയയുടെ ഉൽഘടനകർമം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാപ്പാട് ഖാസി നൂറുദ്ദിൻ ഹൈത്തമി ഉൽബോധന പ്രസംഗം നടത്തി.അലിക്കോയ പൂക്കാട് അധ്യക്ഷത വഹിച്ചു.

യു എ ഇ പൗരന്മാരായ അലി അബ്ദുള്ള മുഹമ്മദ് അബ്ദലി സ്വാലിഹ് അബ്ദുള്ള മൊഹമ്മദ് അൽ അബ്ദലി മുഹമ്മദ് യഹിയ യൂസഫ് നദീർ കാപ്പാട് എന്നിവർ സംസാരിച്ചു. വൈകിട്ട് പൂക്കാട് ടൗണിൽ നടന്ന സൗഹൃദ സദസ്സ് മുൻ മന്ത്രി പി കെ കെ ബാവ ഉത്ഘാടനം നിർവഹിച്ചു. അബ്ദുൽ സമദ് പൂകോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ ലത്തീഫ് ചാരുത അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വികെ ഹാരിസ്, വാർഡ് മെമ്പർ പി സുധ, എ പി പി തങ്ങൾ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി ടി ഇസ്മായിൽ, യു കെ രാഘവൻ മാസ്റ്റർ, ശശി കുമാർ പാലക്കൽ, സി അശ്വനി ദേവ്, ഉണ്ണികൃഷ്ണൻ പൂക്കാട്, സജീവൻ, വീർവീട്ടിൽ മോഹനൻ, സി കെ അഫ്സൽ, കെ കെ അഷറഫ്, ദുബായ് ഇങ്കാസ് പ്രസിഡണ്ട് നദീർ കാപ്പാട്, ഫാസിൽ ശ്രീജിത്ത് തീരം, സജേഷ്, കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി, ശുക്കൂർ തനിമ, കാലന്തൻ കുട്ടി, എന്നിവർ സംസാരിച്ചു.

ഷമീർ മാസ്റ്റർ സ്വാഗതവും എ കെ എസ് അബ്ദുള്ള കോയ നന്ദിയും പറഞ്ഞു. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാനിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. ഉച്ചക്ക് ഉദ്ഘാടനതിന് എത്തിയവർക്കും പൊതു ജനങ്ങൾക്കും ഭക്ഷണം ൽകി.ഉദ്ഘാടനചടങ്ങിൽ ഇങ്കാസ് ദുബായ് പ്രസിഡണ്ട് നദീർ കപ്പാടിനെ തങ്ങൾ ആദരിച്ചു.
