‘അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ എത്ര കുറഞ്ഞ അളവിലായാൽ പോലും മദ്യം ശരീരത്തിന് നല്ലതല്ലെന്ന് പുതിയ പഠനം

‘അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ എത്ര കുറഞ്ഞ അളവിലായാൽ പോലും മദ്യം ശരീരത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. കുറഞ്ഞ അളവിലുള്ള മദ്യപാനം മദ്യത്തിൻ്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ആർക്കും സംരക്ഷണം നൽകില്ലെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അമിതമായി മദ്യപിക്കുന്ന വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപം മദ്യപിക്കുന്നവർക്ക് അപകടസാധ്യത കുറവാണെന്നു മാത്രം.

ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള റെഡ് വൈൻ പോലുള്ള പാനീയങ്ങൾ ഹൃദയത്തിന് നല്ലതാണെന്ന് മുൻകാലങ്ങളിൽ ചില പഠനങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ ധാരണയും തെറ്റാണെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത്.

2018ല്‍ അമേരിക്കന്‍ ഗവേഷകര്‍ മദ്യവും വായിലെ മൈക്രോബയോട്ടയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. ഇതനുസരിച്ച്, പ്രതിദിനം രണ്ട് ഗ്ലാസില്‍ കൂടുതല്‍ മദ്യപിക്കുന്ന സ്ത്രീകളുടെയും പ്രതിദിനം മൂന്ന് ഗ്ലാസില്‍ കൂടുതല്‍ മദ്യപിക്കുന്ന പുരുഷന്മാരുടെയും വായില്‍ ചില ബാക്ടീരിയകൾ വ്യാപിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇത് മോണയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും പഠനം പറയുന്നു.

- മദ്യപാനം മൂലമുണ്ടാകുന്ന മറ്റു ദോഷഫലങ്ങൾ നോക്കാം.
- രോഗപ്രതിരോധ ശേഷി കുറക്കുന്നു
അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അമിതമായി മദ്യപിക്കുന്നവരില്‍ കരള്‍ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ ശേഷിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരള്‍. അതിൻ്റെ ആരോഗ്യം നശിക്കുന്നത് ആയുസ് കുറയാൻ ഇടയാക്കും.


മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
അമിതമായി മദ്യം കഴിക്കുന്നവരിലെ ഏറ്റവും ഗുരുതരമായ പാര്‍ശ്വഫലങ്ങളിലൊന്ന് ബുദ്ധിശക്തി കുറയുന്നതും തലച്ചോറിൻ്റെ സങ്കോചവുമാണ്. കൂടാതെ, തലച്ചോറിൻ്റെ ആരോഗ്യം ക്ഷയിക്കാനും തുടങ്ങും. മദ്യവുമായി ബന്ധപ്പെട്ട ദീര്‍ഘകാല ആരോഗ്യ അപകടങ്ങളില്‍ ഡിമെന്‍ഷ്യയും ഉള്‍പ്പെടുന്നുവെന്ന് സിഡിസി പറയുന്നു.

അകാല മരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു
സ്ഥിരമായി അമിത അളവില്‍ മദ്യപിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതമായ മദ്യപാനമാണ് അമേരിക്കയില്‍ ഓരോ വര്‍ഷവും 95,000 മരണങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

