KOYILANDY DIARY.COM

The Perfect News Portal

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കൊപ്പമാണ് സൗബിന്‍ സ്റ്റേഷനില്‍ എത്തിയത്. രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സൗബിന്‍ അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ’ ലാഭത്തിന്റെ 40% നല്‍കാമെന്ന് കാണിച്ച് തന്നില്‍ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് എന്നയാളാണ് സൗബിനും മറ്റുരണ്ടു പേര്‍ക്കുമെതിരെ പരാതി നല്‍കിയത്. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Share news