KOYILANDY DIARY.COM

The Perfect News Portal

മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ; പ്രതിവാര സ്‌പെഷ്യൽ നീട്ടി

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് മംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. മംഗളൂരുവിൽനിന്ന് ഒമ്പത്, 16, 23 തീയതികളിൽ രാത്രി 11 ന്  മംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ (06047) അടുത്ത ദിവസം രാവിലെ 10.20 ന് കൊല്ലത്തെത്തും. മൂന്ന്, 10, 17, 24  തീയതികളിൽ വെകിട്ട് 6.55 ന് കൊല്ലത്തുനിന്ന്‌ പുറപ്പെടുന്ന  ട്രെയിൻ (06048) അടുത്ത ദിവസം രാവിലെ 7.30 ന് മംഗളൂരുവിലെത്തും. 14 സ്വീപ്പർ കോച്ചും മൂന്ന് ജനറൽ കോച്ചും ഉണ്ടാകും.

 

കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെണ്ടന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ നിർത്തും.

 

പ്രതിവാര 
സ്‌പെഷ്യൽ നീട്ടി
വിവിധ പ്രതിവാര സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നീട്ടിയതായി റെയിൽവേ അറിയിച്ചു. വെള്ളിയാഴ്‌ചകളിലുള്ള കൊച്ചുവേളി–- ഷാലിമാർ പ്രതിവാര സ്‌പെഷ്യൽ (06081) നവംബർ 29 വരെയും തിങ്കളാഴ്‌ചകളിലുള്ള ഷാലിമാർ–- കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06-082) ഡിസംബർ രണ്ടുവരെയും നീട്ടി. വെള്ളിയാഴ്‌ചകളിലെ എറണാകുളം –-പട്‌ന പ്രതിവാര സ്‌പെഷ്യൽ 13 മുതൽ നവംബർ 29 വരെയും തിങ്കളാഴ്‌ചകളിലെ പട്‌ന –- എറണാകുളം പ്രതിവാര സ്‌പെഷ്യൽ (06086) 16 മുതൽ ഡിസംബർ രണ്ടുവരെയും സർവീസ്‌ നടത്തും. റിസർവേഷൻ ആരംഭിച്ചു.

Advertisements

 

Share news