KOYILANDY DIARY.COM

The Perfect News Portal

മനുഷ്യ– വന്യജീവി സംഘർഷമേഖലകളെ 
സൗഹൃദമേഖലകളാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

മനുഷ്യ- വന്യജീവി സംഘര്‍ഷം നേരിടുന്ന മേഖലകളെ മനുഷ്യ- വന്യജീവി സൗഹൃദ മേഖലകളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കണ്ണൂര്‍, ആറളം വന്യജീവി ഡിവിഷനുകളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കൊട്ടിയൂര്‍ റേഞ്ചിലെ തൂക്കുവേലി, കണ്ണവം, തളിപ്പറമ്പ് റെയ്ഞ്ചുകളില്‍ നിര്‍മ്മിച്ച ബാരക്കുകള്‍, പി. ആര്‍. ടി. സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ സമാപനം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

തുടര്‍ന്ന് ആറളം പുനരധിവാസ മേഖലയിലേക്കുള്ള ആറളം വന്യജീവി ഡിവിഷന്റെ സഞ്ചരിക്കുന്ന വായനശാലയുടെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ആറളം ഫാമില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മോഴയാനകളെ കുങ്കിയാനകളാക്കി മാറ്റുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ആറളം വനാതിർത്തിയിലെ 76.5 കിലാമീറ്ററിൽ വ്യത്യസ്ത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

Share news