മലപ്പുറത്ത് കാളികാവിൽ നരഭോജി കടുവയെ പിടികൂടി

മലപ്പുറത്ത് കാളികാവിൽ നരഭോജി കടുവയെ പിടികൂടി. സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. രണ്ടു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടാനായത്. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
