KOYILANDY DIARY.COM

The Perfect News Portal

കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ പിടിയിൽ

കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ  പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്ര ഷായാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറയിൽ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടർന്ന് ഫോർട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

 

Share news