അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഉദ്ഘാടനം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു

കൊയിലാണ്ടി: അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനും ബോർഡ് മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. സപ്താഹ സമിതി ചെയർമാൻ എൻ.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അദ്രിജാ ബാലകൃഷ്ണൻ പ്രാർത്ഥനാ ഗീതം ആലപിച്ചു. വിശിഷ്ടാതിഥികളെ ക്ഷേത്ര ഊരാളൻ തുരുത്ത്യാട്ട് സുധാകരൻ കിടാവ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് മേലമ്പത്ത് വാസു എന്നിവർ ചേർന്ന് ആദരിച്ചു.

ക്ഷേത്രം മേൽ ശാന്തി രാജനാരായണൻ എമ്പ്രാന്തിരി, സപ്താഹ ആചാര്യൻ കരിവള്ളൂർ മരക്കാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, മലബാർ ദേവസ്വം ബോർഡ് ഏരിയാകമ്മറ്റി മെമ്പർ കെ. ചിന്നൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പറമ്പടി, പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ എം. ബാലകൃഷ്ണൻ, ഒറവിങ്കൽ ക്ഷേത്ര സമിതി സെക്രട്ടറി പി. ഭാസ്ക്കരൻ മാസ്റ്റർ, ഖജാൻജി വിശ്വൻ കൊളപ്പേരി, അരീക്കര ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാധാകൃഷ്ണൻ ദേവതാരം, എടവന ക്കുളങ്ങര ക്ഷേത്ര സമിതി പ്രസിഡണ്ട് സി. സുകുമാരൻ മാസ്റ്റർ, പുതിയ തൃക്കോവിൽ ക്ഷേത്ര സമിതി സെക്രട്ടറി ഒ. കെ സുരേഷ് എന്നിവർ സംസാരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി സി. എം. പീതാംബരൻ സ്വാഗതവും ക്ഷേത്ര സംരക്ഷണ സമിതി ഖജാൻജി രാമചന്ദ്രൻ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. മെയ് 4 ന് സപ്താഹ യജ്ഞം സമാപിക്കും.

