മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ പുസ്തകത്തിൻ്റെ പ്രകാശനം ജൂൺ 15 നടക്കും

കൊയിലാണ്ടി: ജെ.ആർ. ജ്യോതിലക്ഷ്മിയുടെ മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ (കുട്ടികൾക്കുള്ള കവിതകൾ) എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജൂൺ 15 കൊയിലാണ്ടി മുൻസിപ്പൽ ഇ.എം.എസ് ടൗൺ ഹാളിൽ നടക്കും. വൈകുന്നേരം 4 മണിയ്ക്ക് കൽപറ്റ നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിക്കും. മുൻസിപ്പൽ ചെയർപേർസൺ സുധ കിഴക്കേപ്പാട്ട്, എഴുത്തുകാരൻ വി.ആർ. സുധീഷ് എന്നിവർ പങ്കെടുക്കും.
