മലയാള മനോരമ സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ആരോഗ്യ പരിശോധന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: സ്പെഷ്യാലിറ്റി പോളിക്ലിനിക് മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന സമഗ്ര ആരോഗ്യ പരിശോധന ക്യാംപ് ആരംഭിച്ചു. ഡിസംബർ 31 വരെ കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ക്യാമ്പ് നടക്കുന്നതാണ്. 2000 രൂപ ചെലവ് വരുന്ന വിവിധ ലാബ് പരിശോധനകൾ. വെറും 950 രൂപയ്ക്കു ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാവുന്നതാണ്.
.

.
രക്തത്തിലെ കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും അറിയാൻ (ടോട്ടൽ കൊളസ്ട്രോൾ, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡ് തുടങ്ങിയവ മനസ്സിലാക്കുന്ന ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് )
.

.
- വൃക്ക സംബന്ധമായ തകരാറുകൾ അറിയുന്നതിന് (റീനൽ ഫംഗ്ഷൻ ടെസ്റ്റ് – ആർഎഫ് ടി )
- മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ എന്നിവ മനസ്സിലാക്കുന്ന (ലിവർ ഫംഗ്ഷൻ ടെസ്റ്റ് – എൽ എഫ് ടി )
- മൂത്ര സംബന്ധമായ അസുഖങ്ങൾ അറിയുന്നതിന് (യൂറിൻ റുട്ടീൻ ടെസ്റ്റ് )
- കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
- ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ
- ടിഎസ്എച്ച്( തൈറോയ്ഡ് ടെസ്റ്റ് )

രക്തസമ്മർദ്ദം തുടങ്ങിയ പരിശോധനകൾ ആണ് ക്യാമ്പിലൂടെ ലഭിക്കുക. കൂടാതെ ഡോക്ടറുടെ കൺസൾട്ടേഷനും ലഭ്യമാണ്. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്തു രാവിലെ ഭക്ഷണം കഴിക്കാതെ വേണം പരിശോധനയ്ക്ക് എത്താൻ. രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 75 പേർക്ക് ഒരു വർഷത്തെ മനോരമ ആരോഗ്യം പ്രസിദ്ധീകരണം തപാലിൽ ലഭിക്കും.
.
കൂടാതെ 2025 ലെ മനോരമ ആരോഗ്യം ഡയറിയും ലഭിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്ന് ഒരു വർഷത്തേക്ക് എല്ലാ ലാബ് പരിശോധനകൾക്കും സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7560831700, 9656624700, 0496 2994880 ബന്ധപ്പെടുക.
