KOYILANDY DIARY

The Perfect News Portal

“മലബാർ സിംഹം വാരിയൻ കുന്നൻ’’ ഹ്രസ്വചിത്രം പുറത്തിറങ്ങി.

കോഴിക്കോട് : സ്വാതന്ത്ര്യ സമരസേനാനി രക്തസാക്ഷി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമായി “മലബാർ സിംഹം വാരിയൻ കുന്നൻ’  ഹ്രസ്വചിത്രം പുറത്തിറങ്ങി. വാരിയൻ കുന്നന്റെ കുടുംബമായ ചക്കിപറമ്പൻ കുടുംബമാണ്‌ ഫൈസൽ ഹുസൈൻ സംവിധാനം ചെയ്‌ത ചിത്രം നിർമിച്ചത്‌. സിനിമാപ്രവർത്തകർ തുടർച്ചയായി വർഗീയവാദികളിൽനിന്ന്‌  സൈബർ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നതായി പ്രവർത്തകർ പറഞ്ഞു.
സത്യസന്ധമായ ചരിത്രരേഖയുടെ പിൻബലത്തിലാണ്‌ ചിത്രം തയ്യാറാക്കിയതെന്ന്‌ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാഫർ ഈരാറ്റുപേട്ടയുടേതാണ്‌ തിരക്കഥ. ക്യാമറ പ്രബീഷ് ലിൻസി. സിബു സുകുമാരനാണ് സംഗീത സംവിധാനം. ഗാനം – ബാപ്പു വാവാട്. കുമാർ സുനിലാണ് വാരിയൻകുന്നനായി വേഷമിട്ടത്.
നൂറോളം കലാകാരന്മാർ ഭാഗമായ ചിത്രം വയനാട്, ആനക്കാംപൊയിൽ, പൊറ്റശ്ശേരി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
Advertisements
യൂട്യൂബ് ചാനൽ ഓറഞ്ച് മീഡിയയാണ്   പ്രേക്ഷകരിൽ എത്തിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംവിധായകൻ ഫൈസൽ ഹുസൈൻ, ഗാനരചയിതാവ് ബാപ്പു വാവാട്, പ്രൊഫ. രാജശേഖർ, സുഹാസ് ലാംഡ, റിഷാദ് മുഹമ്മദ്, മുക്കം വിജയൻ, അക്കു അക്ബർ എന്നിവർ പങ്കെടുത്തു.