KOYILANDY DIARY

The Perfect News Portal

അയ്യപ്പ ഭക്തർക്ക് അന്നദാനം മുടക്കമില്ലാതെ നടത്താൻ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം. ആർ മുരളി ആവശ്യപ്പെട്ടു

കൊല്ലം പിഷാരികാവിൽ അയ്യപ്പ ഭക്തർക്ക് അന്നദാനം മുടക്കമില്ലാതെ നടത്താൻ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം. ആർ മുരളി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് നേരിട്ട് നടത്തണമെന്നും അദ്ധേഹം പറഞ്ഞു ഇത് സംബന്ധിച്ച് പിഷാരികാവ് ദേവസ്വം അധികൃതർക്ക് നിർദ്ദേശം കൊടുത്തതായി അദ്ധേഹം കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

കഴിഞ്ഞ നിരവധി വർഷങ്ങളായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തർക്ക് കൊല്ലം ചിറക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിൽ വിശ്രമ സൌകര്യവും അന്നദാനവും ഒരുക്കിയിരുന്നെങ്കിലും ഇത്തവണ ദേവസ്വം ബോർഡ് അധികൃതർ തീരുമാനം മാറ്റുകയും ഭക്ഷണം കൊടുക്കാൻ ഒരു സന്നദ്ധ സംഘടനയെ ചുമതലപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായത്.

ഇതിനായി അമ്പലത്തിനോട് ചേർന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷകസംഘടനയുടെ നേതൃത്വത്തിൽ വലിയ പന്തലും ഒരുക്കിയിരുന്നു.  ഇത് പിന്നീട് വിവാദമാകുകയായിരുന്നു. ഇതേ തുടർന്നാണ് മാലബാർ ദേവസ്വം ബോർഡ് ചെയർമാൻ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പഴയകാലത്തുണ്ടായിരുന്ന സംവിധാനം പുനസ്ഥാപിക്കാൻ കർശന നിർദ്ദേശം നൽകിയത്.

Advertisements