മലബാർ കോളജ് മൂടാടിയുടെ ഓണാഘോഷ പരിപാടി “തകതാളം” ഏറെ ശ്രദ്ധേയമായി.

കൊയിലാണ്ടി: മലബാർ കോളജ് മൂടാടിയുടെ ഓണാഘോഷ പരിപാടി “തകതാളം” ഏറെ ശ്രദ്ധേയമായി. ഓണപ്പൂക്കളം, ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയാൽ ഏറെ ശ്രദ്ധേയമായിരുന്നു ഓണാഘോഷം.

വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ മെഗാ തിരുവാതിര, കമ്പവലി, ഉറിയടി, മറ്റ് വൈവിധ്യങ്ങളാർന്ന കലാപരിപാടികൾ എന്നിവയും ആഘോഷത്തിൻ്റെ മാറ്റുകൂട്ടി. ആഘോഷത്തിൻ്റെ ഭാഗമായി സമൃദ്ധമായ ഓണസദ്യയും വിളമ്പി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യവും ശ്രദ്ധേയമായി.

