സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി മാല പാർവതി

സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി മാല പാർവതി. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യൂടൂബ് ചാനലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കും. കൊച്ചി ഡിസിപി അശ്വതി ജിജിയാണ് ഇക്കാര്യം അറിയിച്ചത്. ഹണി റോസിന്റെ പോരാട്ടം ആവേശമുണ്ടാക്കിയെന്നും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാല പാര്‍വതി വ്യക്തമാക്കി.

