കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണം: ബിജെപി നേതാവ് പിടിയിൽ
തൃശൂർ: കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയ ബിജെപി നേതാവ് പിടിയിൽ. വെള്ളാഞ്ചിറയിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാൽ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. കോഴിഫാം എന്ന വ്യാജേനയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കർണാടകയിൽ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗൺ ആയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോഴിഫാം ലാലിന്റെ പേരിലുള്ളതാണ്.
