കീഴരിയൂരിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി
കീഴരിയൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്സാഹ് സമ്മേളനത്തിൻ്റെ ഭാഗമായി കീഴരിയൂരിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ പി സുലോചന അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് നളിനി നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, ഇടത്തിൽ ശിവൻ, സ്വപ്ന നന്ദകുമാർ, ജലജ കെ, സവിത നിരത്തിൻ്റെ മീത്തൽ, രാജശ്രി കെ പി, രജിത കെ. വി, സുജാത കെ, ചുക്കോത്ത് ബാലൻ നായർ, ഇ എം മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
