KOYILANDY DIARY.COM

The Perfect News Portal

മഹാശിവരാത്രി ആഘോഷം: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന നടന്നു

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി അഖണ്ഡ നൃത്താർച്ചന നടന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെ നീണ്ടു നിന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നർത്തകരും ഭരതാഞ്ജലി പെർഫോമിങ് ആർട്സിലെ വിദ്യാർഥികളും പങ്കെടുത്തു. ഡോ. ഭരതാഞ്ജലി മധുസൂദനനാണ് പരിപാടി ഏകോപിപ്പിച്ചത്.
.
.
പ്രമുഖ നർത്തകരായ ദീപ്തി പാരോൾ, ഡോ. തമാലിക ഡേ, പ്രദീഷ് തിരുതീയ, മൻദിര പാൾ, ചിറോശ്രീ റോയ്, സുപമ ഡേ, പരിമിത ഭട്ടാചാർജി,
അശ്വതി നായർ, ശ്രീകാന്ത്, സുരേഷ് ശ്രീധർ തുടങ്ങിയവരും പങ്കെടുത്തു.
Share news