LSS, USS മാതൃകാ പരീക്ഷയും മോട്ടി വേഷൻ ക്ലാസും സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 64ാം വാർഷികാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി പി ടി എ യുടെ നേതൃത്വത്തിൽ LSS, USS മാതൃകാ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. കൊയിലാണ്ടി എം എൽ എ ജമീല കാനത്തിൽ ഉത്ഘാടനം നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് പി എം ബിജു സ്വാഗതവും ഹെഡ് മിസ്ട്രെസ് സി പി സഫിയ ടീച്ചർ നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ പ്രജിഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ, പ്രമോദ് രാരോത്ത് എന്നിവർ സംസാരിച്ചു. ഷെർഷാദ് പുറക്കാട് ക്ലാസ്സ് നയിച്ചു.
