എൽപിജി ഗ്യാസ് ലീക്കായത് പരിഭ്രാന്തി പടർത്തി
ചേമഞ്ചേരി: എൽപിജി ഗ്യാസ് സിലിണ്ടര്‍ ലീക്കായത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ ഏഴു മണിയോടുകൂടിയാണ് ചേമഞ്ചേരി താഴത്തയിൽ അഖിലേഷ് എന്നയാളുടെ വീട്ടിലെ എൽപിജി ഗ്യാസ് സിലിണ്ടര്‍ ലീക്കായത്. വിവരം കിട്ടിയതിൽ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ലീക്കായ ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമാക്കി. കൂടുതൽ അപകടങ്ങളില്ല എന്ന് ഉറപ്പു വരുത്തി. Gr:ASTO മജീദ് എംന്റെ നേതൃത്വത്തിൽ Fro മാരായ രതീഷ് കെ എൻ, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, ഷാജു കെ, ഹോം ഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



