വന്മുകം-എളമ്പിലാട് എംഎൽപിസ്കൂളിൽ ‘പച്ചപ്പിനായി സ്നേഹപൂർവ്വം’ പദ്ധതിക്ക് തുടക്കമായി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘പച്ചപ്പിനായി സ്നേഹപൂർവ്വം’ പദ്ധതിക്ക് തുടക്കമായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ എം.കെ. വേദ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ശേഖരിച്ച വൃക്ഷത്തൈകൾ സ്കൂളിലെത്തിച്ച് പരസ്പരം കൈമാറി വീടുകളിൽ നടാനായി കൊണ്ടു പോയി.

വീട്ടു പറമ്പിൽ നട്ട തൈകളുടെ സംരക്ഷണ ചുമതല ഓരോ കുട്ടിയും ഏറ്റെടുക്കുകയും നന്നായി സംരക്ഷിച്ച കുട്ടിയെ വർഷാവസാനം കണ്ടെത്തി സമ്മാന ദാനം നടത്തുകയും ചെയ്യും. പി. നൂറുൽ ഫിദ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, വി.പി. സരിത, പി. സി ന്ധു, അശ്വതി വിശ്വൻ, മുഹമ്മദ് നഹ്യാൻ എന്നിവർ സംസാരിച്ചു.
