നെല്ല്യാടിയിൽ നിർത്തിയിട്ട ബൈക്കുകളുടെ ലോക്കുകൾ നശിപ്പിച്ചു. വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു
കൊയിലാണ്ടി: നെല്ല്യാടിയിൽ നിർത്തിയിട്ട ബൈക്കുകളുടെ ലോക്കുകൾ നശിപ്പിക്കുകയും. ബൈക്കുകളിലെ സാധനങ്ങൾ മോഷ്ടിച്ചതായും പരാതി. നെല്ല്യാടി വന്ദന കലാവേദിക്ക് സമീപം നിർത്തിയിട്ട 3 ബൈക്കുകളുടെ ലോക്കിനുള്ളിലാണ് ഫെവി ക്യുക്കും, പൂഴിയും നിറച്ച് നശിപ്പിച്ചത്. കഴിഞ്ഞ 24ന് ഞായറാഴ്ചയായിരുന്നു സംഭവമെന്ന് ബൈക്ക് ഉടമസ്ഥർ നൽകിയ പരാതിയിൽ പറയുന്നു. KL 65 Y 1873, KL 11 AL 1015, KL 56 P 2003 നമ്പർ ബൈക്കുകളാണ് നശിപ്പിച്ചത്.

KL 11 AL 1015 ബൈക്കിൽ നിന്ന് ഒരു കട്ടറും, ഗ്രൈൻ്ററും നഷ്ടപ്പെട്ടിട്ടുണ്ട്, KL 56 Y 1873 നമ്പർ ബൈക്കിൽ നിന്ന് ഹെൽമറ്റും മോഷണം പോയതായി പരാതിയിൽ പറയുന്നു. 24ന് വൈകീട്ട് വന്ദന കലാവേദിക്ക് സമീപം നിർത്തിയിട്ട് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസിൻ്റെ പ്രചാരണ പ്രവർത്തനത്തിനുപോയ സമയത്താണ് സാമൂഹ്യ ദ്രോഹികളെന്നു കരുതുന്നവർ ഇത്തരത്തിൽ ബൈക്കുകൾ നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തത്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ പോലീസിനോട് ആവശ്യപ്പെട്ടു.
കൊല്ലം മേഖലയിൽ. DYFI, RSS സംഘട്ടനം നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ബോധപുർവമായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
