കണ്ണൂരിൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ആയുധ പരിശീലനം തടഞ്ഞ് നാട്ടുകാർ

കണ്ണൂരിൽ ക്ഷേത്ര പരിസരത്ത് ആർ എസ് എസ് ആയുധ പരിശീലനം തടഞ്ഞ് നാട്ടുകാർ. കണ്ണൂർ കയരളത്ത് ക്ഷേത്ര പരിസരത്ത് നടന്ന ആർ എസ് എസ് ആയുധ പരിശീലനമാണ് നാട്ടുകാർ തടഞ്ഞത്. ആർ എസ് എസ് നേതാവ് എ വി രഞ്ജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം നടന്നത്. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് എത്തി ആർ എസ് എസ് പ്രവർത്തകരെ മാറ്റുകയായിരുന്നു.
