സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രൊജക്റ്റ് സർഗ്ഗ പോഷണം സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.സി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 11 പൊതു വിദ്യാലയങ്ങളിൽ നിന്നായി എൺപതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.

കെ ടി ഉഷാകുമാരി, ഉണ്ണി മാടഞ്ചേരി, വത്സൻ പി എന്നിവർ സംസാരിച്ചു. വിനീത മണാട്ട്, കിഷോർ പി കെ എന്നിവർ ശില്പശാല നയിച്ചു. പ്രൊജക്റ്റിൻ്റെ ഭാഗമായി നടത്തിയ കയ്യെഴുത്തു മാസിക നിർമ്മാണത്തിൽ വിജയികളായ വിദ്യാലയങ്ങൾക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ അതുല്യ ബൈജു സ്വാഗതവും വിദ്യാഭ്യാസ പ്രവർത്തക സമിതി അംഗം ജി കെ ഗംഗാധരൻ നന്ദിയും പറഞ്ഞു.

