മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മാർച്ച് 21-നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മെയ് 17ന് വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയിരുന്നു. പിന്നീട് ജൂൺ 26-ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. വിചാരണക്കോടതി നേരത്തെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് മരവിപ്പിച്ചിരുന്നു.

വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സിംഗിൾബെഞ്ച് അകാരണമായി മരവിപ്പിക്കുകയായിരുന്നെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം അറസ്റ്റ് ശരിവെച്ച്‌കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.

