KOYILANDY DIARY.COM

The Perfect News Portal

‘നെല്ലിൻ്റെ കലവറ തുറക്കാം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ഓയിസ്ക ഇൻറർനാഷണൽ കൊയിലാണ്ടിയും, കൃഷിശ്രീ കാർഷിക സംഘവും സംയുക്തമായി ലോക പരിസ്ഥി ദിനത്തിൻ പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ‘നെല്ലിൻ്റെ കലവറ തുറക്കാം
പരിപാടി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. രഷ്ട്രപതിയുടെ ജൈവകർഷകനുള്ള അവാർഡ് ജേതാവും വ്യത്യസ്ഥങ്ങളായ നൂറിൽപരം നെൽവിത്തുകളുടെ സംരക്ഷകനുമായ പ്രസീദ് വയനാട് പ്രദർശനത്തിന് നേതൃത്വം നൽകി. ഓയിസ്ക പ്രസിഡണ്ട് അഡ്വ.അബദുറഹിമാൻ അധ്യക്ഷനായി.
.
.
കൃഷി ശ്രീ സെക്രട്ടറി രാജഗോപാൽ, കൃഷി ഓഫീസർ ഷംസിദ എസ്,സ്കൂൾ എച്ച് എം സ്മിത ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ബാബു സ്വാഗതവും കിഷോർ നന്ദിയും പറഞ്ഞു. സ്കൂളിലെ കുട്ടികൾക്ക് വിത്തുകൾ പരിചയപെടുത്താനും കർഷകൻ പ്രസീദുമായി സംവദിക്കാനും കഴിഞ്ഞു.
Share news