നവകേരളത്തിനായി ഒന്നിച്ച് മുന്നേറാം; പി രാജീവ്
മലപ്പുറം: നവകേരളത്തിനായി നമ്മൾ ഒന്നിച്ചുമുന്നേറുകയാണെന്നും അതിന്റെ തെളിവാണ് നവകേരള സദസ്സിലേക്ക് ഒഴുകുന്ന ജനതയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മലപ്പുറം എംഎസ്‌പി എൽപി സ്‌കൂൾ മൈതാനിയിൽ മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സിൽ എത്തുന്ന ഓരോ പരാതിക്കും നിമിഷങ്ങൾക്കകം പരിഹാരം എന്നതിന്റെ തെളിവാണ് മലപ്പുറത്ത് വരാൻ പോകുന്ന ഓപ്പൺ ജിം. ബുധനാഴ്‌ച ലഭിച്ച ആദ്യത്തെ പരാതിയായിരുന്നു ഓപ്പൺ ജിം വേണമെന്ന്. ഡിടിപിസിയുടെ നേതൃത്വത്തിൽ ഓപ്പൺ ജിം നിർമ്മിക്കും.

ജനങ്ങൾക്ക് ഈ സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ ഓരോന്നായി നടപ്പാക്കി കേരളം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ നൽകുന്ന പിന്തുണയുടെ മികച്ച ഉദാഹരണമാണ് അരീക്കോട്ടെ ‘ഇന്റർവെൽ’ വിദ്യാഭ്യാസ ടെക് സ്‌റ്റാർട്ടപ്പ്–- രാജീവ് പറഞ്ഞു.

