ഇസ്രായേൽ ആക്രമണത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് പ്രതിഷേധം
കൊയിലാണ്ടി: ഇറാനെതിരായ അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിനെതിരെ എല്‍ഡിഎഫ് കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരത്തില്‍ നടന്ന പ്രകടനത്തിന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ. മുഹമ്മദ്, എം.പി ഷിബു, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. സുനില്‍ മോഹന്‍, ഇ.കെ അജിത്ത്, സുരേഷ് മേലേപ്പുറത്ത്, രാമചന്ദ്രന്‍ കുയ്യാണ്ടി, ഗംഗാധരന്‍, അഡ്വ. കെ. സത്യന്‍, സി. രമേശ്, കെ, ഷിജു, പി.കെ വിശ്വന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



