പയ്യോളി നഗരസഭ വികസന മുരടിപ്പിനെതിരെ LDF നേതൃത്വത്തിൽ മാർച്ച് നടന്നു

പയ്യോളി: പയ്യോളി നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ LDF നേതൃത്വത്തിൽ ഓഫീസിലേക്ക് മാർച്ച് നടന്നു. പ്രതിഷേധ മാർച്ച് CPIM ജില്ലാ കമ്മിറ്റിയംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. ആർജെഡി നേതാവ് കെ വി ചന്ദ്രൻ അധ്യക്ഷനായി. ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുമ്പോൾ യുഡിഎഫിന്റെ ഭരണനയം
പയ്യോളി മുനിസിപ്പാലിറ്റിയിലെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാതെ കുത്തഴിഞ്ഞ കിടക്കുകയാണെന്ന് ഷിബു പറഞ്ഞു.
.

.
ജനങ്ങളുടെ ജീവൻ പ്രശ്നങ്ങളായ കുടിവെള്ളം, തെരുവ് വിളക്ക്, യാത്ര സൗകര്യത്തിനായുള്ള റോഡുകൾ ഇവയെല്ലാം തന്നെ ശ്രദ്ധിക്കാതെ പരിഹാരമില്ലാതെ കിടക്കുകയാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാറും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റവും മാതൃകാപരമായിട്ടുള്ള ഭരണ വികസന നേട്ടങ്ങൾ നടപ്പിലാക്കുന്ന ഈ കാലത്ത് യുഡിഎഫിന്റെ ഇത്തരം നിലപാടുകൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.

.
കേരള സർക്കാരും എംഎൽഎയും നടപ്പിലാക്കു ന്ന വികസന പദ്ധതികളെ തുരങ്കം വെക്കുന്ന നഗരസഭയുടെ നടപടി അവസാനിപ്പിക്കുണമെന്നും നേതാക്കൾ പറഞ്ഞു. ടി ചന്തു മാസ്റ്റർ, കെ ശശിധരൻ, രാജൻ കൊളാവിപ്പാലം, എസ് വി റഹ്മത്തുള്ള, കെ കെ കണ്ണൻ, ഉമ്മർ കുട്ടി, ചെറിയാവി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ടി അരവിന്ദാക്ഷൻ സ്വാഗതവും പി വി മനോജൻ നന്ദിയും പറഞ്ഞു.
