കൊയിലാണ്ടി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിർമ്മാണ കമ്പനിക്ക് ഭൂമി കൈമാറി
കൊയിലാണ്ടി: 42.5 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന് ഉടൻ തറക്കല്ലിടും. ഇതിനായി നിലം ഒരുക്കുന്ന പ്രവൃത്തി ആംരിഭിച്ചു. പൊതുമേഖല നിർമ്മാണ ഏജൻസിയായ WAppos – ബാംഗ്ലൂർ ആസ്ഥാനമായുള്ള RK കൺസക്ഷന് ഭൂമി കൈമാറി. 42.05 കോടി രൂപയാണ് നിർമ്മാണ ചെലവ്. തറ നിലയും മൂന്ന് നിലയും ഉൾപ്പെടെയുള്ള ബഹുനില കെട്ടിടമാണ് പണിയുന്നത്. ലാബ്, ഡയാലിസിസ്, ഫാർമസി, ഒപ്പറേഷൻ തിയേറ്ററുകൾ, സ്റ്റോർ, ഓഫീസ്, ഐപി വാർഡുകൾ എന്നിവ ഉണ്ടാകും.
.

.
രണ്ടാം നിലയിൽ നിന്ന് നിലവിലെ കെട്ടിടത്തിലേക്ക് ബന്ധിപ്പിക്കുന്ന റാമ്പ് നിർമ്മാണവും നടക്കും. സ്ട്രെക്ചർ 18 മാസം കൊണ്ട് പൂർത്തിയാക്കും.
നിലവിലുള്ള കെട്ടിടത്തിലെ നാല്, അഞ്ച് നിലകൾക്ക് താൽക്കാലിക അനുമതിയാണ് നിലവിലുള്ളത്. ഇതും പുതിയ കെട്ടിടം വരുന്നതോടെ പരിഹരിക്കപ്പെടും. നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് തെക്ക് ഭാഗത്തുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി അവിടെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നും കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.



