കുറുവങ്ങാട് ‘സുകൃതി’ അരുണിൻ്റെ 16-ാം ചരമ വാർഷികം ആചരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് ‘സുകൃതി’ അരുണിൻ്റെ 16-ാം ചരമ വാർഷിക ദിനത്തിൽ എളാട്ടേരി അരുൺ ലൈബ്രറി സ്മരണാഞ്ജലി അർപ്പിച്ചു. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് റീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് എൻ.എം. നാരായണൻ മാസ്റ്റർ, ടി. വിജയൻ നായർ, പി. കെ. ശങ്കരൻ,ടി. എം. ഷീജ എന്നിവർ സംസാരിച്ചു.



