KOYILANDY DIARY.COM

The Perfect News Portal

കുറുവ ദ്വീപ്‌ ഇന്ന്‌ തുറക്കും

കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ്‌ ചൊവ്വാഴ്‌ച തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ്‌ കുറുവയിൽ സഞ്ചാരികൾക്ക്‌ പ്രവേശനം നൽകുന്നത്‌.

പുൽപ്പള്ളി പാക്കം ചെറിയമല, മാനന്തവാടി പാൽവെളിച്ചം ഭാഗങ്ങളിൽനിന്ന്‌ 200 പേരെ വീതം പ്രവേശിപ്പിക്കും. ചെമ്പ്ര പീക്ക്‌, ബാണാസുരമല – മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ 21ന്‌ തുറക്കും. കാറ്റുകുന്ന്‌– ആനച്ചോല ട്രക്കിങ്ങും അന്നുതന്നെ ആരംഭിക്കും.

 

Share news