കുടുംബശ്രീ കലോത്സവ വിജയികളെ അനുമോദിച്ചു

ചേമഞ്ചേരി: കുടുംബശ്രീ ജില്ലാ, സംസ്ഥാന കലോത്സവ വിജയികളെ ചേമഞ്ചേരി സി ഡി എസ് അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി കെ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആസൂത്രണ സമിതി അംഗം ശശിധരൻ ചെറുർ അനുമോദന പ്രഭാഷണം നടത്തി. ചടങ്ങിൽ സി ഡി എസ് ചെയർ പേഴ്സൺ ആർ പി വത്സല സ്വാഗതവും വൈസ് ചെയർ പേഴ്സൺ ഷൈമ നന്ദിയും പറഞ്ഞൂ. വിജയികൾക്ക് ഉപഹാരം വിതരണവും ചെയ്തു.
