KSTA പന്തലായനി ബ്രാഞ്ച് സബ് ജില്ലാ തല LSS, USS മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

കൊയിലാണ്ടി: KSTA പന്തലായനി ബ്രാഞ്ച് സബ് ജില്ലാ തല LSS, USS മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കവി ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. 250ൽ പരം വിദ്യാർത്ഥികളാണ് പരീക്ഷക്കായി എത്തിച്ചേർന്നത്. പുളിയഞ്ചേരി UP സ്കൂളിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസിഡണ്ട് ഷാജി പി.കെ അദ്ധ്യക്ഷതവഹിച്ചു.
.

.
സബ് ജില്ലാ വൈസ് പ്രസിഡണ്ട് രാജഗോപാലൻ, അക്കാദമിക് കൺവീനർ പ്രവീൺ ബി.കെ, എക്സിക്യൂട്ടീവ് അംഗം വിനോദ് NP എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സിക്രട്ടറി അഖിൽ ചന്ദ്രൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട് ഷംന ചടങ്ങിന് നന്ദിയും പറഞ്ഞു.
