കെ എസ് എസ് പി എ വിമുക്തഭടനെ ആദരിച്ചു
 
        കൊയിലാണ്ടി: ഒക്ടോബർ ഒന്ന് ലോക വയോ ദിനം പ്രമാണിച്ച് കെ എസ് എസ് പി എ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമുക്തഭടനെ ആദരിച്ചു. 16 വർഷം രാജ്യസേവനത്തിലും, പിന്നീട് പി ഡബ്ല്യൂ റോഡ് റോളർ ഡ്രൈവർ തസ്തികയിലും സേവനമനുഷ്ടിച്ച കൊരയങ്ങാട് മങ്കുണ്ടുംകര ബാലകൃഷ്ണനെ ആദരിച്ചത്. പ്രേമൻ (നന്മന), രവീന്ദ്രൻ (മണമൽ), സുരേഷ് (കൊല്ലം), ടി.എം രവി എന്നിവർ പങ്കെടുത്തു.


 
                        

 
                 
                