നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി

നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെൻ്റ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ബിവറേജസ് കോർപറേഷനും 2000 രൂപയുടെ നോട്ട് സ്വീകരിക്കേണ്ടെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നോട്ട് മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ അവസരമുണ്ട്.

