കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് വാർഷിക സമ്മേളനം ഫിബ്രവരി 18ന്

മേപ്പയൂർ: കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് 32 -ാം വാർഷിക സമ്മേളനം ഫെബ്രുവരി 18ന് മേപ്പയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപീകരിച്ചു. മേപ്പയൂർ എൽ.പി സ്കൂളിൽ ജില്ലാ ട്രഷറർ എൻ.കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്റ്റേറ്റ് കൗൺസിലർ കെ.കേളപ്പൻ മാസ്റ്റർ, ജില്ലാ ട്രഷറർ എം. എം കരുണാകരൻ മാസ്റ്റർ, കെ. കെ. മൊയ്തീൻ മാസ്റ്റർ, കെ. സത്യൻ മാസ്റ്റർ, ടി. സി. നാരായണൻ മാസ്റ്റർ, പി .എം രാജൻ, എ .കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഒമ്പതംഗ സ്വാഗത എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപം നൽകി. കെ. കേളപ്പൻ നായർ (ചെയർമാൻ), കെ.ശശിധരൻ മാസ്റ്റർ (വർക്കിംഗ് ചെയർമാൻ), ടി.കുഞ്ഞിരാമൻ മാസ്റ്റർ, എ.കെ.ജനാർദ്ദനൻ (വൈസ് ചെയർമാൻ) എ. എം.കുഞ്ഞിരാമൻ (കൺവീനർ). കെ. സത്യൻ മാസ്റ്റർ, ഇ.എം. ശങ്കരൻ മാസ്റ്റർ, നളിനി കണ്ടോത്ത് (ജോ. കൺവീനർ) എം.എം കരുണാകരൻ മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായും

രക്ഷാധികാരികളായി കെ . ഗോവിന്ദൻ മാസ്റ്റർ, തിക്കോടിനാരായണൻ മാസ്റ്റർ, എൻ. കെ. രാഘവൻ മാസ്റ്റർ, എൻ. കെ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരെയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
