KSKTU കൊയിലാണ്ടി ഏരിയാ സമ്മേളനം കെ. കെ. ദിനേശന് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറക്കരുതെന്നും കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പി. കെ. കണാരേട്ടന് നഗറില്‍ കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ. കെ. ദിനേശന് ഉദ്ഘാടനം ചെയ്തു. പി. വി. മാധവന് അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി പി. ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് ടി. കെ. കുഞ്ഞിരാമന് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.എച്ച്. ദാമോദരന്‍, എന്‍. എം. ദാമോദരന്‍, സി. സുരേഷ് ബാബു, എ. എം. സുഗതന്, എം. പത്മനാഭന്, സതി കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. കെ. ഭരതൻ സ്വാഗതവും കൺവീനർ എം. അനിൽകുമാർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പി. ബാബുരാജ് (പ്രസിഡണ്ട്), എ.സി.ബാലകൃഷ്ണന് (സെക്രട്ടറി), പി.വി.മാധവന് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. പുതുതായി രൂപീകരിച്ച ഏരിയാ വനിതാ സബ്കമ്മിറ്റി ഭാരവാഹികളായി കെ. പി. ചന്ദ്രിക (കണ്‍വീനര്‍), പി. കെ. ബീന (ജോ. കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

