KOYILANDY DIARY.COM

The Perfect News Portal

കെ.പി.എസ്.ടി.എ പതാക ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

 കൊയിലാണ്ടി: അവകാശ നിഷേധങ്ങൾക്കെതിരെ ഭരണകൂട ധാർഷ്ട്യത്തിനെതിരെ, കേരളത്തിലെ അധ്യാപകരോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി അഴിയൂരിൽ നിന്ന് തുടക്കം കുറിച്ച പതാക ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീജറാണി ഉദ്ഘാടനം നിർവ്വഹിച്ചു. 
.
.
ജാഥക്യാപ്റ്റൻ പി കെ അരവിന്ദൻ മാസ്റ്റർ, പി ആബിദ്, അരുണ എം.കെ, ഗിരീഷ് ജി.കെ, ഹരിലാൽ പി പി, ഹാരിസ്, സജീവൻ കുഞ്ഞോത്ത്, പി രത്നവല്ലി, ദൃശ്യ എം എന്നിവർ സംസാരിച്ചു. ബൈജ റാണി, വന്ദന വി, സബിന സി, ബാസിൽ പാലിശ്ശേരി, സൂരജ് ആർ, സിനിത എ , പ്രജേഷ് ഇ കെ, നിഷാന്ത് കെ എസ്, സിന്ധു ബി, ധനിഷ കെ കെ,
ഷോമ ഷീനാലയം, ജിഷ്ണു എസ് ബാബു  സനൽ അരിക്കുളം, റഷീദ് പുളിയഞ്ചേരി, ഷിജി പി കെ, എന്നിവർ നേതൃത്വം നൽകി.
Share news